എല്ലാവരും ബേജാറിലാണ് !!
ലോകം മുഴുവനും തീപിടിച്ച ചര്‍ച്ചയിലാണ്. ഇനി എന്തുചെയ്യും?!!!
നാസ്സ എല്ലാ ഗവേഷണങ്ങളും നടത്തുന്നു. എങ്ങിനെ ഭൂമിയില്‍ നിന്ന് പുറത്തു ചാടിക്കും.
തലങ്ങും വിലങ്ങും ചെരിഞ്ഞും മറിഞ്ഞും തല കത്തിയും പുകഞ്ഞും ഗവേഷണം നടത്തുകയാണ്.
വിരമിച്ച എല്ലാവരെയും ഉട൯ ഹാജരാവാ൯ പ്രസിഡ൯ഡന്ധേഹം ഒരു അപൂര്‍വ്വ എന്നാല് ആവശ്യം തോന്നുന്ന വിക്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു!!!. ആരുടെ തലയിലാണ് വെളി വീഴുക എന്നറിയില്ലല്ലോ?
അവിടായോണ്ട് ആരും കൊടിയെടുത്തില്ല !! കാര്യഗൌരവം നോക്കാതെ ഇവിടെണേല്‍ അടിയം പിടിയം വെടിയം സമരവും ആയി സമരസപെടാത്ത പലതും ഉണ്ടായേനെ. അതുപോട്ടെ. ഇവിടെയും ഭാദിക്കുന്ന കാര്യമല്ലാതില്ല .ലോകം കുലുങ്ങിയ് കാര്യമല്ലേ. ഇരട്ടത്താപുനയം ഇവിടെയും പ്രതാനമന്ത്രി പ്രക്യാബിച്ചു: " അമേരിക്ക ചെയ്യുന്ന ഈ യക്ഞ്ഞത്തിനു ഞങ്ങള്‍ പിന്തുണയ്ക്കുന്നു. നാസ്സക്ക് വേണ്ടി വന്നാല്‍ ഇവിടെയും വന്നു ഗവേഷണം നടത്താം " പിന്നെ ഇത് വലിയകാര്യമായി ചാനലായ ചാനലെല്ലാം ആഗോഷിച്ചു. ആരും ഒരു കയ്യ് നമുക്കും നോക്കേണ്ടേ എന്ന് ചിന്തിച്ചില്ല. അതും ഒരു സ്പെക്ട്രം ആവുമോ? എന്ന ഭയം!! കൊണ്ടാകുമോ പ്രതാനമന്ത്രി അതുപോലെ ഒരു അപൂര്‍വ വിക്ഞാപനം ചെയ്യാഞ്ഞത് ബുദ്ധിരാക്ഷസന്മാര്‍ വിലയിരുത്തി.
ഐ എസ് ആ൪ ഒ യിലെ രഹസ്യങ്ങള് അപഡേറ്റായിപുറത്തുപോകുന്നു അതുംപാക്കിസ്ഥാനിലേക്ക് !!!
പോരെ പൂരം പൊടിപൂരം ............
ആ വാര്‍ത്ത ഇന്ത്യന്‍ ചാനലുകള്‍ കണ്ടു ഞെട്ടി!!! പാര്‍ലിമെന്റ് സ്തംഭിച്ചു .പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ നടുത്തളത്തിലിറങ്ങി അങ്ങിനെ അനിശ്ചിത കാലത്തേക്കായി പിരിഞ്ഞു. ഗവര്‍ന്മേണ്ടിണ്ടേ പിട്പ്പുകേട് അങ്ങിനെ ഇവിടെയും പ്രകടമായി. ഇതില്‍ അറിഞ്ഞും അറിയാതെയും പന്ഗുള്ള നമ്മുടെ രാഷ്ട്രിയ സേവഗര്‍ ദിറുതിപിടിച്ചു ഹര്‍ത്താലും സമരവും കൊണ്ടാടി!!! പൊതുജനങ്ങള്‍ വീട്ടിലിരുന്നു പട്ടിണികിടന്നു. പിന്നാലെ കൂനിന്മേല്‍ കുരു വായി ക൪ഫ്യു വന്നു . അതിനാലെ പ്രാഥമിക ആവശ്യത്തിനും ബുദ്ധിമുട്ടായി. അങ്ങിനെ അവിടവിടെ ജനങ്ങളും പോലീസും തമ്മില്‍ അടിയും പിടിയുമായി. അവസാനം രാജ്യം അരക്ഷിതാവസ്തയിലീക്ക് നീങ്ങി. ബോംബും കൊള്ളിവെപ്പും അങ്ങിങ്ങായി തലപൊക്കി. അതിനിടയില്‍ വര്‍ഗീയത ആളി പ്പടര്‍ന്നു .
അതിനിടയില്‍ അമേരിക്ക ഹസ്തധാനവുമായി മുന്നോട്ട് വന്നു. ഇറാഖിലെ അനുഭവം മനസ്സിലേക്ക് ഓടി യെത്തിയതുകൊണ്ടോ മറ്റോ അറിയില്ല രാഷ്‌ട്രപതി അത് തിരസ്ക്കരിച്ചു . രാഷ്‌ട്രപതി അവസാനം ഗവര്‍ന്മേണ്ട് പിരിച്ചുവിട്ടു. രാജ്യം പട്ടാളഭരണമായി പതുക്കെ പതുക്കെ ജന ജീവിതം സാതാരണ ഗതിയിലെക്കായി. രാഷ്ട്രിയക്കാര്‍ വീണ്ടും ഒത്തുകൂടാന്‍ തീരുമാനിച്ചു പക്ഷെ രാഷ്‌ട്രപതി അത് നിരോധിച്ചു . പട്ടാളത്തെ പേടിച്ചോ മറ്റോ അറിയില്ല രണ്ടാമതും ഹര്‍ത്താലും സമരവും നടന്നില്ല.ജനങ്ങള്‍ ദീര്ഗ ശ്വാസം വിട്ടു .
അതിനിടയില്‍ അന്വേഷണം പുനരാരംഭിച്ചു
(തുടരും)